മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം വ്യാപകമായ പശ്ചാത്തലത്തില്‍ ജവഹര്‍ ബാലജന വേദി കൊച്ചി നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന ജാഗ്രത സദസ് സംഘടിപ്പിച്ചു. ടിഡി സ്ക്കൂളിന് സമീപം നടന്ന ജന ജാഗ്രത സദസ് ജവഹര്‍ ബാലജന വേദി ജില്ലാ ചെയര്മാന് വേണു തിയ്യാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ചെയര്മാന് കെ.ബി. സലാം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബിന്ദു ലെവിന്‍,ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.ആര്.ശ്രീകുമാര്‍, ജില്ലാ വൈസ് ചെയര്മാന് കെ.ബി.അഷറഫ്, സാമൂഹ്യ പ്രവര്ത്തകന് ഷരീഫ് അലിസര്‍, വി.യു. ഹംസക്കോയ, കെ.എസ്. സൈഫുദ്ധീന്‍, ഉമേഷ് മല്യ, സി.ജി. വേണുഗോപാല്‍, അസീം ഹംസ, അസീസ്, സുജിത്ത് മോഹന്‍, ബഷീര്‍ ഇരട്ടക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ദു ജേ്യാതിഷ്, അയൂബ് സുലൈമാന്‍, എന്‍.ശ്രീനിവാസ മല്യ, പി.എ.ഷമീര്‍, സരിത ബോബി, ഷുഹൈബ് അസീസ്, ജ്യോതിഷ് രവീന്ദ്രന്, സി.കെ. ജ്യോതി, എം.രോഹിത്, എ.ബി. റസാക്ക്, ബഷീര്‍ അലി, റെയാന്‍ വര്‍ഗീസ് റോയി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: