ബാഗ്ദാദ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാക്കില്‍ നവംബറില്‍ കൊല്ലപ്പെട്ടതു 1,959 സുരക്ഷാസേന ഉദ്യോഗസ്ഥരെന്ന് യുഎന്‍.
ഐഎസ് ഭീകരരില്‍ നിന്നും മൊസൂള്‍ തിരിച്ചുപിടിക്കാനായി സൈന്യത്തിന്റെ നീക്കം ശക്തമാക്കിയതോടെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം കൂടിയത്. ഒക്ടോബറില്‍ കൊല്ലപ്പെട്ടതിന്റെ മൂന്നിരട്ടിയാണിത്.
അതേസമയം, കഴിഞ്ഞ മാസം നടന്ന വിവിധ ആക്രമണങ്ങളില്‍ 926 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 930 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: