വാഷിങ്ടണ്‍: മക് ഡൊണാള്‍ഡ്സ് സ്ഥാപകന്‍ മൈക്കിള്‍ ജെയിംസ് ഡെല്ലിഗറ്റി (98) അന്തരിച്ചു. മക് ഡൊണാള്‍ഡ്സിന്റെ പ്രധാന വിഭവങ്ങളിലൊന്നായ ബിഗ് മാക് എന്നറിയപ്പെടുന്ന പുത്തന്‍ ബര്‍ഗര്‍ കണ്ടെത്തിയത് ഇദ്ദേഹമാണ്.
1967 ഏപ്രിലില്‍ അമേരിക്കയിലെ ഒരു മക്ഡൊണാള്‍ഡിന്റെ ഔട്ട്ലെറ്റില് ആദ്യമെത്തിയ ഈ ബര്‍ഗറിന് 45 സെന്റായിരുന്നു വില. ഒരു വര്‍ഷത്തിനകം അമേരിക്കയിലെ എല്ലാ മക്ഡൊണാള്ഡുകളിലെയും പ്രിയ വിഭവമായി ഇത് മാറി. കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ 19 ശതമാനവും ഇതായി. ലോകമെമ്പാടുമുളള നൂറിലേറെ രാജ്യങ്ങളിലായി ഇപ്പോള്‍ വര്‍ഷത്തില്‍ 550 ദശലക്ഷം ബിഗ് മാക്സ് വിറ്റഴിക്കുന്നു.
ഡെലിഗറ്റി 1957ല്‍ പെന്സില്വാനിയയിലാണ് ആദ്യ മക്ഡൊണാള്‍ഡ് തുറന്നത്. മൂന്ന് വര്‍ഷം കൊണ്ട് പന്ത്രണ്ടോളം ഔട്ട്ലെറ്റുകള് പിറ്റ്സ്ബര്‍ഗില്‍ ഇദ്ദേഹം സ്ഥാപിച്ചു. ബിഗ് ബോയി, ബര്‍ഗര്‍ കിംഗ് ശൃംഖലകളോട് പൊരുതിയായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. ഇന്ന് ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന വന്‍കിട ഭക്ഷണശാല ശൃംഖലയായി ഇത് പടര്‍ന്ന് കിടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: