ദമാസ്കസ്: അല്‍ഖ്വയ്ദയിലെത്തിയ ആദ്യ ഇന്ത്യാക്കാരന് സിറിയയില്‍ കൊല്ലപ്പെട്ടു. അബുസലീം എന്ന ഭീകരനാണ് മരിച്ചത്. ഇതോടെ ജിഹാദികള്‍ക്കൊപ്പം സിറിയയില്‍ പോരാട്ടത്തിനിടെ മരിച്ച ഇന്ത്യാക്കാരുടെ എണ്ണം എട്ടായി. അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ ജഫാത് ഫത്ത അല്‍ഷാമിന്റെ പ്രവര്‍ത്തകനായിരുന്നു.
നേരത്തെ ജഫാത് അല്‍ നുസ്റ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. സംഘത്തിലെ ആദ്യ ഇന്ത്യാക്കാരന്റെ മരണവിവരം സംഘടന തന്നെയാണ് പുറത്ത്വിട്ടത്. ആഗസ്റ്റില്‍ സിറിയന്‍ സഖ്യവുമായി നടന്ന പോരാട്ടത്തിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ആദ്യമായാണ് അല്‍ഖ്വയ്ദ സംഘത്തിലെ ഒരു ഇന്ത്യാക്കാരന് കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: