കൊച്ചി: എണ്ണ വ്യവസായ സുരക്ഷാ ഡയറക്ടറേറ്റിന്റെ 2014-15 വര്‍ഷത്തെ സുരക്ഷ അവാര്‍ഡ് ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക്. ഇന്ത്യന്‍ റിഫൈനറികളിലെ മൊത്തത്തിലുള്ള സുരക്ഷാ പ്രകടനം വിലയിരുത്തി നല്‍കുന്നതാണ് ഈ അവാര്‍ഡ്. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു.
പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി മന്ത്രി ധര്‍മേന്ദ്ര പ്രധാനില്‍ നിന്ന് റിഫൈനറി ഡയറക്ടര്‍ ആര്. രാമചന്ദ്രന്, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍, ജനറല്‍ മാനേജര്‍ സി. കെ സോമന്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡാമിയന്‍ ഗ്രേഷ്യസ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ബിപിസിഎല്‍ കൊച്ചി റിഫൈനറി 3990 ദിവസത്തിന് തുല്യമായ പ്രവര്‍ത്തന മണിക്കൂറുകളാണ് അപകടം കൂടാതെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പെട്രോളിയം പ്രകൃതി വാതക സെക്രട്ടറി കപില്‍ ദേവ് ത്രിപാഠി, അഡീഷണല്‍ സെക്രട്ടറി അജയ് പ്രകാശ്, റിഫൈനറീസ് ജോയിന്റ് സെക്രട്ടറി സന്ദീപ് പൗണ്ട്രിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: