കറുകച്ചാല്‍: സാധാരണ മാര്‍ച്ചുമാസത്തോടെ വറ്റാറുള്ള കിണറുകള്‍ ഒക്ടോബര്‍ മാസത്തോടെ വറ്റിവരണ്ടു തുടങ്ങി. നെടുംകുന്നം പഞ്ചായത്തിലെ വെളിയംകുന്ന് പ്രദേശത്താണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കുന്നിടിച്ചുള്ള അനധികൃത മണ്ണെടുപ്പും ജലക്ഷാമത്തിന് കാരണമാകുന്നു. 2011ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ വെളിയംകുന്ന് ജലസേചന പദ്ധതിക്ക് തുടക്കമായി. എന്നാല്‍ നിര്‍മ്മാണ ജോലികള്‍ പാതിവഴിയില്‍ നിലച്ചു. പമ്പിങ് വരെ നടത്തിയ പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചത്. നിര്‍മ്മാണം നിലച്ച പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയോ മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതത്തിലാകും. ടാങ്കര്‍ ലോറികളില്‍ പഞ്ചായത്ത് കുടിവെള്ളമെത്തിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: