കണ്ണൂര്‍: ഇന്ത്യയെ ഐക്യപ്പെടുത്തുന്നതില്‍ രാഷ്ട്രഭാഷയായ ഹിന്ദിക്ക് നിര്‍ണായക സ്ഥാനമാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് അഭിപ്രായപ്പെട്ടു. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഹിന്ദി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ റോയല്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം. സദാചാരവേല്‍ അധ്യക്ഷനായി. കോഴിക്കോട് സര്‍വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ.ആര് സുരേന്ദ്രന്, ഇ.പി.എഫ് റീജ്യണല്‍ ഓഫീസിലെ ഹിന്ദി ഓഫീസര്‍ എം. അരവിന്ദാക്ഷന്, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍മാരായ കെ. കുഞ്ഞഹമ്മദ്, എം. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: