കണ്ണൂര്‍: ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി ‘നമ്മളും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ ജില്ലാതല പരിസ്ഥിതി ബോധവല്‍ക്കണ ക്വിസ് മത്സരം 25ന് തളിപ്പറമ്പ് ടാഗോര്‍ വിദ്യാ നികേതനില്‍ നടക്കും. യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടടറി എന്നിങ്ങനെ നാല് തലങ്ങളിലാണ് മത്സരങ്ങള്‍. ഒരു സ്കൂളില്‍ നിന്നും യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ നിന്നും രണ്ടുവീതം വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മണി മുതല്‍ 4 മണിവരെയാണ് പരിപാടി. ഇതിന്റെ ഭാഗമായി മണ്ണ് ജല സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ലഘു പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 0460 2200058.
പ്രതികരിക്കാൻ ഇവിടെ എഴുതുക: