കണ്ണൂര്‍: ജില്ലാ പഞ്ചായത്തും സാമൂഹ്യനിതി വകുപ്പും ചേര്‍ന്ന് ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കായികമേള സംഘടിപ്പിച്ചു. ഇന്നലെ രാവിലെ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കായിക മേള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് പി.പി റംല ഉദ്ഘാടനം ചെയ്തു. കോര്പ്പറേഷന് കൗണ്‍സിലര്‍ അഡ്വ: ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, ജില്ലാ സാമൂഹ്യനിതി ഓഫീസര്‍ എല്‍. ഷീബ, സി.എന്‍ മുരളീധരന്, കെ.കെ. രാജീവന്, സി.കെ. ബിന്ധു, ഒ. വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയിലെ 20 ഭിന്നശേഷിക്കാരുടെ സ്കൂളുകളില്‍ നിന്ന് 427 കുട്ടികളാണ് ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ വിഭാാഗത്തില്‍ മത്സരത്തില്‍ പങ്കെടുത്തത്. ഭീന്നശേഷി പ്രത്യേക വിഭാഗങ്ങളായ അസ്തി,കാഴ്ച, ബധിരമൂക, ബുദ്ധിമാന്ദ്യം എന്നി വിഭാഗങ്ങള്‍ തിരിച്ചായിരുന്നു മത്സരം. 99 പോയിന്റോടെ ഡോണ്‍ബോസ്കോ കാരക്കുണ്ട് സ്കൂള്‍ ചാമ്പ്യന്മാരായി. 82 പോയിന്റോടെ കാരുണ്യ നികേതന്‍ വിളയങ്ങോട് രണ്ടാം സ്ഥാനത്തും, 50 പോയിന്റോടെ മെരിയ സ്പെഷ്യല്‍ സ്കൂള്‍ മൂനാം സ്ഥാനത്തുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: