ബംഗളൂരൂ: ആദായ നികുതി റെയ്ഡില്‍ കണക്കില്‍ പെടാത്ത മുപ്പത് ലക്ഷം രൂപ പിടിച്ചെടുത്തു. കുടകിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് രണ്ടായിരം രൂപയുടേത് അടക്കമുളള കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തത്.
അനധികൃതമായി പണം സൂക്ഷിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
വെളളിയാഴ്ച വൈകുന്നേരം റിസോര്‍ട്ടിലെത്തിയ താലൂക്ക് പഞ്ചായത്തംഗമാണ് പിടിയിലായ ഒരാള്‍. രണ്ട് പേര് വന്‍തുകയുമായി ഇവിടെയെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്.
നൂറ് രൂപയുടെ നോട്ടുകെട്ടുകളും ഇവരുടെ പക്കലുണ്ട്. പണത്തിന്റെ ഉറവിടവും ഇത് എവിടേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നതിനെക്കുറിച്ചും പോലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: