ന്യൂദല്‍ഹി: പ്രമുഖ കവിയും മുന്‍ രാജ്യസഭാ എംപിയുമായ ബേക്കള്‍ ഉത്സാഹി(88) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ദല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് പ്രവേശിപ്പിച്ചിരുന്നത്.
ഇന്നലെ രോഗം കൂടുകയും അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. 70കളിലും 80കളിലും ഭാരത സാഹിത്യ രംഗത്ത് നിറഞ്ഞു നിന്നിരുന്നു. 76ല്‍ പദ്മശ്രീ നല്കി രാജ്യവും യാഷ്ഭാരതി നല്കി യുപി സര്‍ക്കാരും ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: