കോട്ടയം: ഹൈന്ദവ ദേവതാസങ്കല്പങ്ങളെ വികലമാക്കി ക്രൈസ്തവ മാസിക. കോട്ടയം വടവാതൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കുഞ്ഞുമാലാഖ എന്ന കുട്ടികളുടെ മാസികയിലാണ് ക്ഷേത്രവിശ്വാസത്തെ അവഹേളിക്കുന്ന ചിത്രകഥ.
നവംബര്‍ ലക്കത്തിലെ രാംനാഥിന്റെ ദൈവം എന്ന ചിത്രകഥയിലാണ് വരകളിലും കുന്തേശപുരം ഗ്രാമത്തിലെ ഒരുദരിദ്ര കര്‍ഷകനായ രാംനാഥിന്റെ കഥയിലാണിത്. ് ദാരിദ്യം മാറാനായി നിത്യവും ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്ത്ഥിച്ചിരുന്നരാംനാഥ് എത്ര പ്രാര്‍ത്ഥിച്ചിട്ടും ദാരിദ്യം മാറിയില്ല. ഒരു ദിവസം ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ മണിനാദം കേള്‍ക്കുകയും ക്ഷേത്രമെന്ന് കരുതി അയാള്ചെന്നു കയറിയത് ഒരു പള്ളിയില്‍ . അവിടെ കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിന്റെ രൂപം കണ്ട് രാംനാഥിന് സഹതാപം ഉണ്ടാവുകയും, ഏറെ കഷ്ടത സഹിച്ച ഒരു ദൈവത്തിന് തന്റെ കഷ്ടപ്പാട് മനസ്സിലാകും എന്നു കരുതി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.
ശേഷം വിശ്വാസത്തോടും സമാധാനത്തോടും ഗ്രാമത്തില്‍ ചെന്ന് കൃഷി തുടങ്ങി.ആ തവണ നെല്‍കൃഷിക്ക് നൂറുമേനി വിളവു ലഭിച്ചു. അയ്യാള് തന്റെ പുതിയ ദൈവത്തെ സ്തുതിച്ചു.രാംനാഥിന്റെ ആഹ്ലാദം കണ്ട് ആളുകള്‍ കാര്യമന്വേഷിക്കുകയും കേട്ടവര്‍ കേട്ടവര്‍ ആ ആരാധനാലയത്തിലെത്തി യേശുവിനെ സ്തുതിച്ചു എന്നും ചിത്രകഥയില്‍ പറയുന്നു.
നേഴ്സറി, പ്രൈമറി, അപ്പര്പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ മാസികയാണെന്ന് കവര്പേജിലുണ്ട്. പിഞ്ചുകുട്ടികളില്‍ മുതല്‍ ഹിന്ദുക്ഷേത്രങ്ങളേയും ദേവതാസങ്കല്പങ്ങളേയും പറ്റി അവമതിപ്പ് സൃഷ്ടിക്കാനുതകുന്നപരാമര്ശമാണ് ചിത്രകഥയിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: