കാഞ്ഞിരപ്പള്ളി: പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്. ദേശീയപാത 183ല്‍ 26-ാം മൈല്‍ ആല്‍ഫീന്‍ പബ്ലിക്ക് സ്കൂളിനു സമീപം വഴിവക്കിലൂടെ നടന്നുപോയ തമ്പലക്കാട് സ്വദേശി കുഴിമറ്റം ജോസഫ് എബ്രഹാം (60) സമീപത്ത് വഴിവക്കില്‍ വ്യാപാരം നടത്തി വന്ന കാഞ്ഞിരപ്പള്ളി പിച്ചകപ്പള്ളിമേട് മുഹമ്മദ് ഇസ്മായില്‍ (68) എന്നിവര്‍ക്കാണ് പെരുന്തേനീച്ചയുടെ കുത്തേറ്റത്.
ജോസഫ് സമീപത്തുണ്ടായിരുന്ന ഇസ്മായിലിന്റെ വാഹനത്തിലും ഇസ്മായില്‍ സമീപത്തെ തോട്ടിലെ വെളളത്തില്‍ മുങ്ങി കിടന്നും രക്ഷപെടുകയായിരുന്നു.
ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: