കോട്ടയം: ചിന്മയാ മിഷന് തിരുനക്കരയില്‍ സംഘടിപ്പിക്കുന്ന പഞ്ചദിനഭഗവദ്ഗീത ജ്ഞാനയജ്ഞത്തിലെ ആചാര്യനായ സ്വാമി അശേഷാനന്ദ സരസ്വതി ഭഗവദ്ഗീതയിലെ 16-ാം അദ്ധ്യായമായ ദൈവാസുര സമ്പദ് വിഭാഗ യോഗത്തിലെ ആദ്യദിവസത്തിലെ പ്രഭാഷണത്തിലെ ദൈവാംശം സ്വീകരിക്കാന്‍ ത്യാഗമനോഭാവം വളര്‍ത്തണമെന്നും അതിലൂടെ സ്നേഹം നിലനില്‍ക്കുമെന്നും പറഞ്ഞു.
ഉത്ഘാടനസഭയില് ചിന്മയാമിഷന് പ്രസിഡന്റ് എന്‍. രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പി. ഗോവിന്ദന് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ. എസ് മണി, ജി. മോഹനചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ബ്രഹ്മചാരി സുധീര്‍ ചൈതന്യ, പി. സി. ഗിരീഷ്കുമാര്‍, ആദിത്യപ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: