കോട്ടയം: ജില്ലാ സീനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കുറവിലങ്ങാട് ദേവമാതാ കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളേജിനെയും, പുരുഷ വിഭാഗത്തില്‍ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനെയും പരാജയപ്പെടുത്തിയാണ് ദേവമാതാ കോളേജ് ചാമ്പ്യന്മാരായത്.
കുറവിലങ്ങാട് ദേവമാതാ കോളേജില്‍ കേരള നെറ്റ് ബോള്‍ അസോസിയേഷന് ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് ഡോ. പി.റ്റി. സൈനുദ്ദീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കേരള നെറ്റ് ബോള്‍ അസ്സോസിയേഷന് സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി ഡോ. സണ്ണി വി. സക്കറിയ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അസംഷന്‍ കോളേജ് ചങ്ങനാശ്ശേരിയിലെ വിദ്യാര്‍ത്ഥിനി ലിബിയ ഫ്രാന്‍സീസിനെ ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന് മെമന്റോ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: