തിരുവനന്തപുരം: ഭാരതത്തിലെ വനവാസികള്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നവരാണെന്ന് അഖില ഭാരതീയ വനവാസി കല്യാണാശ്രമം നഗരീയ പ്രമുഖ് ഭഗവാന് സഹായ്. ലോകത്തിലെ വനവാസികളില്‍ 25 ശതമാനവും ഭാരതത്തിലാണ് വസിക്കുന്നത്.
ആ വനവാസി സമൂഹം രാജ്യസുരക്ഷയ്ക്ക് പ്രധാനപങ്ക് വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യാലയത്തില്‍ ചേര്‍ന്ന വനവാസി കല്യാണാശ്രമം കേരള-തമിഴ്നാട് നഗര്‍തല പ്രവര്‍ത്തകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് മധുക്കര്‍ വി ഗോറെ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് ദക്ഷിണ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി എസ്.എസ്. രാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ. കുമാരന്, കെ.എസ്. ശ്രീകുമാര്‍, പി.എ.കെ. നീലകണ്ഠന്, മുരളീധരന്, കെ.ജി. തങ്കപ്പന്, രാമചന്ദ്രന്, ശിവന്‍പിള്ള എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
2017 ജനുവരി 21, 22 തീയതികളില്‍ സംസ്ഥാനസമ്മേളനം പാലക്കാട് വ്യാസ വിദ്യാപീഠത്തില്‍ ചേരും. ഈ മാസം 8ന് ഇതിനായി സ്വാഗതസംഘം രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: