തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ആര്.എസ്. രാജീവ്. കെഎസ്എഫ്ഇയിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ 60 കഴിഞ്ഞ 120പേര് ജോലി ചെയ്യുന്നത് നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
പിഎസ്സി റാങ്ക് ലിസ്റ്റ് നിലനില്ക്കുമ്പോള് ബോര്‍ഡ് ഒഴിവുകള്‍ പിഎസ്സിക്ക് വിടാന്‍ തയ്യാറാകുന്നില്ല. പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് പ്രമേയം പാസാക്കി സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. അടിയന്തരമായി ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് നിരന്തരം പറയുന്ന സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ മൗനം സംശയാസ്പദമാണ്. കോടതിയിലെ സര്‍ക്കാര്‍വാദം സംശയത്തിന് ശക്തി പകരുന്നു.
അടിയന്തരമായി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. പെന്‍ഷന്‍പ്രായം കഴിഞ്ഞിട്ടും ജോലിയില്‍ തുടരുന്നവരെ പിരിച്ചുവിട്ട് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നും രാജീവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: