ജക്കാര്‍ത്ത: പതിമൂന്ന് യാത്രക്കാരുമായി ഇന്തോനേഷ്യന്‍ വിമാനം കാണാതായി. സിംഗപ്പൂരിലെ ബദാം ദ്വീപിലേക്ക് പോയ പോലീസ് വിമാനമാണ് കാണാതായത്. അഞ്ച് ജീവനക്കാരും എട്ട് യാത്രക്കാരുമാണ് ഇതിലുണ്ടായിരുന്നത്. പറന്നുയര്‍ന്ന് കഷ്ടിച്ച് മുക്കാല്‍ മണിക്കൂറിനുള്ളില്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. വിമാനം തകര്‍ന്ന് കടലില്‍ വീണെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: