കണ്ണൂര്‍: ചൊവ്വ മഹാദേവ ക്ഷേത്രത്തില്‍ വി.പി.കിഷോര്‍ അദ്ദേഹത്തിന്റെ പിതാവ് എഞ്ചിനയിര്‍ നാണുവിന്റെ നാമധേയത്തില്‍ പണികഴിപ്പിച്ച ഊട്ടുപുര സമര്‍പ്പണവും താക്കോല്‍ ദാനവും നാളെ നടക്കും. രാവിലെ 10 മണിക്ക് ദേവസ്വം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങിന് ആരംഭം കുറിക്കും. ഉത്സവ കാലങ്ങളിലും, ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹച്ചടങ്ങുകളിലും പുതിയ ഊട്ടുപുര ഏറെ ഉപയോഗപ്രദമാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര കമ്മറ്റിയംഗം കെ.ജി.ബാബു, വി.പി.കിഷോര്‍, ടി.വി.മാധവന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: