ഇരിട്ടി: ഇരിട്ടി പഴയ പാലം റോഡില്‍ ഒരാഴ്ച മുമ്പ് നടന്ന സദാചാര ഗുണ്ടാ ആക്രമണത്തില്‍ പ്രതികളായ രണ്ടു പേര് റിമാന്റിലായി. കീഴൂര്‍ അമല ആശുപത്രിക്ക് സമീപം താമസിക്കുന്ന ആബിദ് തറാല് (27), വിളക്കോടിലെ തിട്ടയില്‍ റബീഹ് (26) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു റിമാണ്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇരിട്ടി പഴയ പാലത്തിനു സമീപത്ത് വെച്ച് രാവിലെ ഓട്ടം പോകാനായി എത്തിയ ലോറിയിലെ ക്ലീനറെ അറസ്റ്റിലായവരും കണ്ടാല്‍ അറിയാവുന്ന അഞ്ചോളം പേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. അക്രമത്തില്‍ ലോറി ക്ലീനറുടെ മുഖത്തും മൂക്കിലും സാരമായി പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: