കണ്ണൂര്‍: നോര്‍ത്ത് കേരള സഹോദയ സ്കൂള്‍ കോംപ്ലക്സ് അത്ലറ്റിക് മീറ്റിന്റെ 21-ാമത് എഡിഷന് 6,7 തിയ്യതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കും. 75 സ്കൂളുകളില്‍ നിന്ന് 1500 ഓളം വിദ്യാര്‍ത്ഥികള്‍ മീറ്റില്‍ പങ്കെടുക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി നാല് വ്യത്യസ്ത പ്രായ പരിധികളിലായി 56 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 6 ന് രാവിലെ 9 മണിക്ക് നടക്കുന്ന മീറ്റില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം.വിജയന് മുഖ്യാതിഥിയായിരിക്കും. 7 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ സി.എം.അശോക് ശേഖര്‍ സമ്മാനദാനം നിര്‍വ്വഹിക്കും.പി.വി.ഗോപിനാഥന്, എ.വി.ബാലന്, പി.വി.ദേവദാസ്, മായാ പ്രഭാകരന്, ദിവ്യ ശ്യാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: