ന്യൂയോർക്ക്: ഒാക്ലാൻറിലെ നിശാക്ലബ്ബിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒമ്പതു പേർ മരിച്ചു. 40 പേർക്ക് പരിക്ക്. 25 ഒാളം പേരെ കാണാനില്ലെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11.30ഒാടെയാണ് അപകടം.
നിശാപാർട്ടിയിൽ പങ്കെടുക്കാനായി 100ഒാളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. കെട്ടിടത്തിന് ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങൾ ഉണ്ടയിരുന്നില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. മരണസംഖ്യ ഇനിയും വർധിക്കാനാണ് സാധ്യത. അപകട കാരണം വ്യക്തമായിട്ടില്ല.
31st- pic.twitter.com/8TX6jk0iYq
— Oakland Firefighters (@OaklandFireLive) December 3, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: