ബാഗ്ദാദ്: ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരരര്‍ നടത്തിയ ആക്രമണത്തില്‍ 24 പേര് കൊല്ലപ്പെട്ടു. മൊസൂളിലെ വിമാനത്താവളത്തിനു സമീപം സുരക്ഷ സേനയും ഐഎസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണു ഇവര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം തെക്കന്‍ ക്യുയാറഹിലെ കനോസില് ഐഎസ് നടത്തിയ സ്ഫോടനത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടക വസ്തുകള്‍ നിറച്ച രണ്ടു കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: