തിരുവനന്തപുരം: അനുദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയും സ്മാര്‍ട്ടാകുന്നു. ഇതിന്റെ ഭാഗമായി യാത്രയ്ക്ക് പരിധിയില്ലാത്ത പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച കാര്‍ഡുകള്‍ പുറത്തിറക്കാനുള്ള നടപടിയുമായാണ് കെഎസ്ആര്‍ടിസി മുന്നോട്ടു പോകുന്നത്. നോട്ടുപിന്‍വലിക്കല്‍ മൂലമുണ്ടായ പ്രതിസന്ധിയും ഇതിലൂടെ മറികടക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കെഎസ്ആര്‍ടിസി എംഡി രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍ കോര്പ്പറേഷന് ഏര്‍പ്പെടുത്തുന്നത്.
കോര്പ്പറേഷന് പുറത്തിറക്കുന്ന അണ്‍ലിമിറ്റഡ് യാത്രാ ഓഫറുകളടങ്ങുന്ന പ്രീപെയ്ഡ് കാര്‍ഡുകളുമായി കെഎസ്ആര്‍ടിസിക്ക് എവിടം വരെ സര്‍വീസുണ്ടോ അവിടം വരെ യാത്രചെയ്യാം. ഒരു മാസമാണ് കാര്‍ഡിന്റെ കാലാവധി. വീണ്ടും കാലാവധി പുതുക്കി കാര്‍ഡ് ഉപയോഗിക്കാം. 1,000 രൂപ മുതല്‍ 5,000 രൂപവരെയുള്ള തുകയ്ക്കായിരിക്കും കാര്‍ഡുകള്‍ ഇറക്കുക. 1,000, 1,500, 3,000, 5,000 തുടങ്ങിയവയാണ് കാര്‍ഡിന്റെ നിരക്കുകള്‍. ഓരോ കാര്‍ഡും ഉപയോഗിച്ച് ഏതൊക്കെ വാഹനങ്ങളില്‍ യാത്ര ചെയ്യാമെന്ന് നേരത്തെ നിശ്ചയിച്ചിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ ആയിരം രൂപയുടെ കാര്‍ഡ് ബ്രോണ്‍സ് വിഭാഗത്തില്‍പ്പെടുന്നു. ഒരു ജില്ലയില്‍ ഇതുപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസ്സുകളില്‍ യാത്ര ചെയ്യാം. ജില്ല വിട്ട് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യാന്‍ ഇതുപകരിക്കില്ല. എന്നാല്‍ മറ്റൊരു ജില്ലയില്‍ ചെന്ന ശേഷം ആ ജില്ലയ്ക്കുള്ളില്‍ ഇതുപയോഗിച്ച് യാത്ര ചെയ്യാം. 1,500 രൂപയുടെ സില്‍വര്‍ കാര്‍ഡുപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസ്സുകളില്‍ എവിടെയും സഞ്ചരിക്കാം.
ദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ് മൂവായിരം രൂപയുടെ കാര്‍ഡ്. ഗോള്‍ഡ് ശ്രേണിയില്‍പ്പെടുന്ന ഈ കാര്‍ഡുപയോഗിച്ച് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളില്‍ എവിടെയും യാത്ര ചെയ്യാം.
5000 രൂപയുടെ പ്രീമിയം കാര്‍ഡെടുത്താല്‍ സ്കാനിയ വോള്‍വോ ഒഴികെ ഏതു ബസ്സിലും കയറാം. എസി വോള്‍വോ, സൂപ്പര്‍ ഡീലക്സ്, എക്സ്പ്രസ് ബസ്സുകളിലും യാത്ര ചെയ്യാം. ഒരു ദിവസം നിശ്ചിത യാത്രകള്‍ മാത്രമേ പാടുള്ളൂ എന്ന നിബന്ധനയില്ല. ഒരു മാസം കഴിയുമ്പോള്‍ കാര്‍ഡിന്റെ കാലാവധി തീരും. വീണ്ടും യാത്ര ചെയ്യണമെങ്കില്‍ കാര്‍ഡ് പുതുക്കണം.
കാര്‍ഡ് എടുക്കുന്നയാളിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പ്രീപെയ്ഡ് കാര്‍ഡില്‍ രേഖപ്പെടുത്തും. യാത്ര ചെയ്യുന്ന അവസരത്തില്‍ പ്രീപെയ്ഡ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കണ്ടക്ടറെ കാണിക്കണം. വ്യാജ കാര്‍ഡ് നിര്‍മിച്ച് തട്ടിപ്പ് നടത്താതിരിക്കാന്‍ കാര്‍ഡുകളില്‍ ഹോളോ ഗ്രാമും പതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: