കൊല്ലം: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ പുതിയ ഭരണസമിതിയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ആദ്യയോഗം ചേര്‍ന്നു.
ജില്ലയുടെ ടൂറിസം വികസന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തീരുമാനിച്ചു. ടൂറിസം ക്ലബ്ലുകളുടെ പ്രവര്‍ത്തനം ജില്ലയുടെ സ്കൂളുകളിലും കോളേജുകളിലും സജീവമാക്കും. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി അഡ്വഞ്ചര്‍ പാര്‍ക്കില്‍ ടൂറിസം ക്ലബ്ബ് ക്യാമ്പ് സംഘടിപ്പിക്കും. ടൂറിസം വകുപ്പിന്റെ ഉത്സവം പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളുടെ അവതരണത്തിന് ജില്ല വേദിയാകും. മീന്‍പിടിപ്പാറ പദ്ധതി, ടേക്ക്-എ-ബ്രേക്ക് പദ്ധതികള്‍, വാട്ടര്‍ സ്പോര്‍ട്സ്, ബാക്ക് വാട്ടര്‍ ടൂര്‍, ഡിടിപിസിയുടെ അധീനതയിലുള്ള വിവിധ ടൂറിസം ആസ്തികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങള്‍ ആദ്യയോഗത്തിന്റെ പരിഗണനക്ക് വന്നു.
യോഗത്തില്‍ ഡിടിപിസി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മിത്ര.ടി അധ്യക്ഷയായി. കെ.സോമപ്രസാദ് എംപി, എംഎല്‍എമാരായ ജി.എസ്.ജയലാല്‍, എം.നൗഷാദ്, എന്‍.വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, പുനലൂര്‍ നഗരസഭാ ചെയര്മാന് എം.എ.രാജഗോപാല്‍, ഡോ ബി.എ.രാജാകൃഷ്ണന്, എക്സ് ഏണസ്റ്റ്, ജി.മുരളീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: