ആലപ്പുഴ: ഹോട്ടലുകളില്‍ ശുചിത്വവും വിലനിയന്ത്രണവും ഉറപ്പുവരുത്തുവാന്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന് ക്ലീന്‍ കിച്ചന്’ പദ്ധതി ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഹോട്ടലുകളെ നിരീക്ഷിക്കാന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ക്വാഡ് രൂപികരിക്കുന്നത്.
ഹോട്ടലുകളും ബേക്കറികളും ഉള്‍പ്പെടെ ജില്ലയില്‍ അസോസിയേഷനില്‍ അംഗത്വമുള്ള 3,200ഓളം ഭക്ഷണസ്ഥാപനങ്ങളിലും സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെയാണ് സ്ക്വാഡ് രൂപികരിക്കുന്നത്. സ്ഥാപനങ്ങളിലെ ശുചിത്വവും വിലയീടാക്കലും മറ്റും പ്രത്യേകമായി പരിശോധിക്കും.
ജില്ലാതലത്തില്‍ രൂപികരിക്കുന്ന സ്ക്വാഡില്‍ താലുക്ക് സമിതിയംഗങ്ങളെയും ഉള്‍പ്പെടുത്തി താലുക്ക്തല പ്രവര്‍ത്തനവുമുണ്ടാകും. പരിശോധനയ്ക്ക് ശേഷം ഹോട്ടലുകളിലെയും മറ്റും പേരായ്മകള്‍ കണ്ടെത്തി മെച്ചപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അസോസിയേഷന്റെ ഭാഗത്തുനിന്നും ഒരു സഹായവും ലഭിക്കില്ല.
ഹോട്ടലുകളും മറ്റും പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ സഹായിക്കാനും അസോസിയേഷന്റെ പരിശോധനകളിലൂടെ കഴിയുമെന്ന് അസോസിയേഷന് പ്രസിഡന്റ് വി. മുരളീധരനും സെക്രട്ടറി എസ്.കെ. നസീറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: