ചെറുതോണി: വില്‍പ്പനയ്ക്കായി ചന്ദനം സൂക്ഷിച്ചിരുന്ന ആള് പിടിയില്‍. കരിമ്പന്‍ പുലിയറക്കല് സജി(45)യാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ ടീമായ ഹൈറേഞ്ച് സ്പൈഡേഴ്സ് ടീമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പെരിയാര്‍ ട്രേഡേഴ്സ് എന്ന കടയില്‍ നിന്നാണ് ചന്ദനം പിടിച്ചെടുത്തത്. മാര്‍ക്കറ്റില്‍ ഇതിന് 35000 രൂപ വിലമതിക്കും.
എട്ടുകഷണങ്ങളായി കവറിനുള്ളിലായിയാണ് കടയില്‍ ചന്ദനം സൂക്ഷിച്ചിരുന്നത്. സ്പെഷ്യല്‍ ടീം സബ് ഇന്‍സ്പെക്ടര്‍ എസ്.വിനോദകുമാര്‍, എ.എസ്.ഐമാരായ സി.വി ഉലഹന്നാന്, സിജുപോള്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എബ്രാഹം ഐസക്, ഷമീര്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അതേ സമയം ചന്ദനം എവിടെ നിന്ന് ലഭിച്ച് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: