എരുമേലി: ബംഗാളി യുവാവ് രണ്ടായിരത്തിന്റെ പുതിയ നോട്ട് വായിലിട്ട് ചവച്ചരച്ച് നശിപ്പിച്ചു. മുട്ടപ്പള്ളി 40 ഏക്കറില്‍ ഇന്നലെ മൂന്നു മണിയോടെയായിരുന്നു സംഭവം. മുട്ടപ്പള്ളി യിലെ ഒരു കരാറുകാരന്റെ കൂടെ നിര്‍മ്മാണ ജോലി പ്രവര്‍ത്തനത്തിനായി എത്തിയ യുവാവാണ് 2000 ത്തിന്റെ പുതിയ നോട്ട് നശിപ്പിച്ചത്.നോട്ട് വായിലിട്ട് നശിപ്പിക്കുന്നത് സമീപത്തെ ലോട്ടറി കച്ചവടക്കാരാണ് ആദ്യം കണ്ടത് തുര്‍ന്ന് യുവാവിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ നോക്കി നില്‍ക്കെ വീണ്ടും നോട്ട് നശിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ യുവാവ് എന്തിനാണ് നോട്ട് നശിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: