ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടിനുള്ളിലുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ തീപ്പിടിത്തം. ഇന്നലെ വെളുപ്പിന് നാലുമണിയോടുകൂടി ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തീപടരുന്നത് കണ്ടത്. ഇവിടെത്തന്നെയാണ് പാചകത്തിനും ഭക്ഷണം വിളമ്പുന്നതിനുമുള്ള പാത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്നത്. ഇവയും ജീവനക്കാരുടെ വസ്ത്രങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു.
സംഭവമറിഞ്ഞ് മാനേജര്‍ അഗ്നിശമന സേനയെ അറിയിക്കുകയും കോട്ടയത്തുനിന്നും അഗ്നിശമനസേനയെത്തി തീയണയ്ക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപ്പിടിത്തത്തിനുകാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സമീപത്തു സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിയത് വന്‍ അപകടം ഒഴിവാക്കാനായി എന്ന് ജീവനക്കാര്‍ പറഞ്ഞു. ഉദ്ദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: