മട്ടന്നൂര്‍: ജയകേരളയുടെ തിലകന് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ ഭാഗമായി നടത്തിയ വനിതാസന്ധ്യ ഡോ. സുചിത്ര സുധീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ്ചെയര് പേഴ്സണ്‍ കെ.ശോഭന അധ്യക്ഷത വഹിച്ചു. പി.വി.ധനലക്ഷ്മി, അനിത വേണു, പി.വി.ഗിരിജ, സി.പ്രസീത എന്നിവര്‍ സംസാരിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ സംഗമം സംവിധായകന് രാജീവ് നടുവനാട് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന് കല്ലൂര്‍ അധ്യക്ഷനായി. പ്രദീപ് കേളോത്ത്, അനില്‍ പരിയാരം, സനില്‍ മട്ടന്നൂര്‍, സതീഷ് കൊതേരി, ശശിധരന് മട്ടന്നൂര്‍, ജോയ് തോമസ്, ബേബി ഗാന്ധാര എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം ശ്രീനന്ദനയുടെ കടലുകള്‍ കടന്ന് നാടകം അരങ്ങേറി. ഇന്ന് വൈകിട്ട് കവിതാ സായാഹ്നം കാരായി ശ്രീധരന് ഉദ്ഘാടനം ചെയ്യും. എഴിന് ഓച്ചിറ സരിഗയുടെ ഭ്രമണം നാടകം അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: