അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തില്‍ ഗണപതിപ്രതിഷ്ഠാദിന മഹോത്സവം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 6ന് ഗണപതിഹോമം, 6.30ന് ഗണേശ സഹസ്രനാമജപം, 8ന് ഗണപതിക്ക് തേങ്ങ ഉടയ്ക്കല്‍ എന്നിവയുണ്ടാകും. രാവിലെ 10.30ന് മലബാര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജ്ജീവ് മാറോളിക്ക് സ്വീകരണം നല്‍കും. ചടങ്ങില്‍ സി.കെ.രവീന്ദ്രവര്‍മ്മരാജ അധ്യക്ഷത വഹിക്കും. കെ.വി.ഗംഗാധരന് സ്വാഗതം പറയും. ചിറക്കല്‍ ദേവസ്വം എക്സി. ഓഫീസര്‍ കെ.എം.അരവിന്ദാക്ഷന് ആശംസയര്‍പ്പിക്കും. തുടര്‍ന്ന് കെ.എന്‍.രാധാകൃഷ്ണന്റെ പ്രഭാഷണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: