കണ്ണൂര്‍: ഭക്ഷണശീലങ്ങളെക്കുറിച്ചും പോഷകപ്രദവും ചെലവുകുറഞ്ഞതുമായ ഭക്ഷണവുമായി ബന്ധപ്പെട്ടും ദേശീയ ആരോഗ്യദൗത്യ (ആയുര്‍വേദ) വിഭാഗം നടത്തിയ പ്രദര്‍ശനം ശ്രദ്ധേയമായി. ഇന്നലെ വൈകുന്നേരം പ്രദര്‍ശനം സമാപിച്ചു.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ഫെബ്രുവരിയില്‍ നടക്കുന്ന വാര്‍ഷിക കൗണ്‍സിലിനു മുന്നോടിയായി കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലാണ് മെഗാ മെഡിക്കല്‍ ക്യാമ്പും ആയുര്‍വേദ എക്സ്പോ-16 നടന്നത്. വിഷചികിത്സയെക്കുറിച്ചും ഫോറന്‍സിക് മെഡിക്കല്‍ സയന്‍സിനെക്കുറിച്ചും പറശിനിക്കടവ് എംവിആര്‍ മെമ്മോറിയല്‍ ആയുര്‍വേദ കോളജിന്റെ വിവരണങ്ങള്‍ സന്ദര്‍ശകര്‍ക്കു പ്രയോജനപ്രദമായി.
കാഞ്ഞങ്ങാട് പിഎന്‍ പണിക്കര്‍ ആയുര്‍വേദ കോളജ് ശരീരശാസ്ത്രം സംബന്ധിച്ച പ്രദര്‍ശനമാണ് ഒരുക്കിയത്. കോഴിക്കോട് കെഎംസിടി കോളജ് സ്ത്രീരോഗം ഗര്ഭകാലചര്യകള് തുടങ്ങിയവയെക്കുറിച്ച് അറിവുനല്കുന്ന സ്റ്റാള്‍ ഒരുക്കിയിരുന്നു. ഗൃഹൗഷധിയെക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഡിഎംഡിഐയുടെ ചരിത്രം പറയുന്ന സ്റ്റാളും ഏറെ ശ്രദ്ധേയമായി.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ആയുര്‍വേദ കോളജ്, ദേശീയ ആരോഗ്യദൗത്യം, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. പ്രദര്‍ശനത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: