തിരുവനന്തപുരം: പുളിമൂട് ശ്രീ കല്ലമ്മന്‍ ദുര്‍ഗ്ഗാദേവീ ക്ഷേത്ര ഭക്തസംഘത്തിന്റെ ഈ വര്‍ഷത്തെ കല്ലമ്മന്‍ പുരസ്കാരം വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനും ജയശ്രീ പ്രഫുല്ലകുമാറിനും സമ്മാനിച്ചു. ഭക്തസംഘത്തിന്റെ 28-ാമത് ഭക്തജന കൂട്ടായ്മയും പൊതുയോഗവും പി. പരമേശ്വരന് ഉദ്ഘാടനം ചെയ്തു. ഡോ. ടി.പി. ശങ്കരന്‍കുട്ടി അദ്ധ്യക്ഷനായിരുന്നു. ജയശ്രീ പ്രഫുല്ലകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. അയ്യപ്പന്‍പിള്ള, സി.പി. സനല്‍കുമാര്‍, ആര്. സുകുമാരന്‍ നായര്‍, ആര്. വിജയലക്ഷ്മി അമ്മ, എന്‍. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 75 തികച്ച മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് അഡ്വ. ടി.എ. പത്മനാഭന്, ആര്.പി. നായര്‍, പി. സുകുമാരന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: