പാനൂര്‍: കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി എലാങ്കോട് വിവേകാനന്ദ സാംസ്ക്കാരിക കേന്ദ്രം സമൂഹ രക്തദാനവും രക്തഗ്രൂപ്പ് നിര്ണ്ണയകേമ്പും സംഘടിപ്പിച്ചു. യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് കെ.പി.അരുണ്‍ ഉദ്ഘാടനം ചെയ്തു. എം.രത്നാകരന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.കാര്‍ത്തിക, കെ.സി.ജിയേഷ്, സി.സി.രതീഷ്, ലസിതപാലക്കല്‍, കെ.കെ.ധനഞ്ജയന്, എ.സിബിന്, സച്ചിന് പി. രാജ്, ജിരണ്പ്രസാദ്, വി.കെ.സ്മിന്‍തേഷ്, എം.രാരി അനൂപ് എന്നിവര്‍ പ്രസംഗിച്ചു. സൗമ്യചന്ദ്രന്‍ സ്വാഗതം പറഞ്ഞു. നിരവധി പേര് രക്തദാനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: