ഇരിട്ടി: രൂക്ഷമായ കറന്‍സി ക്ഷാമം നേരിടുന്ന ജനങ്ങള്‍ക്ക് നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനും പുതിയ നോട്ടകളുടെ വിനിമയവും നവീന ബേങ്കിംഗ് ആശയങ്ങള്‍ പരിചയപ്പെട്ടത്തുന്നതിനും വേണ്ടി ഫെഡറല്‍ ബേങ്ക് കേളകം ശാഖയും കേരള വ്യാപാരി എകോപനസമിതി കേളകം യൂനിറ്റും കേളകം പ്രസ് ഫോറം മീഡിയ സെന്ററും ചേര്‍ന്ന നടത്തിയ ബോധവല്കരണ സെമിനാര്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിസണ്ട് പൗലോസ് കൊല്ലുവേലില്‍ അദ്ധ്യക്ഷത വഹിച്ചു. നിലവിലെ സാഹചര്യത്തിലെ ബാങ്കിടപാടുകളും പുതിയ കറന്‍സി വിനിമയവും സംബസിച്ചും ലളിതമായി നടത്താവുന്ന വിനിമയ രീതികളും സംബന്ധിച്ചും മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാംഗിങ്ങ്, സ്വാപ്പിീഗ് മിഷിനുകള്‍, പാസ് ബുക്ക് ഓണ്‍ മൊബൈല്‍ തുടങ്ങിയ നൂതന ബാങ്കിംഗ് രീതികളെക്കുറിച്ച് ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ പി.എം.വിജയന്, അസിസ്റ്റന്റ് മാനേജര്‍മാരായ വിപിന്‍ ആനന്ദ്, വിനീത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്ലാസെടുത്തു. കെ.എം.അബ്ദുല്‍ അസീസ്, ടോമി വാളുവെട്ടിക്കല്‍, വി.എം.ജോസ്,വി ടി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: