ഇരിട്ടി: കേളകം ഗ്രാമ പഞ്ചായത്ത് ജലസുരക്ഷ പദ്ധതിയുടെ ഭാഗമായി ഗ്രാമിക ഫൈനാര്‍ട്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബാവലിപ്പുഴക്കു കുറുകെ ജൈവ തടയണ നിര്‍മ്മിച്ചു. കേളകം ടൗണ്‍, മഞ്ഞളാംപ്പുറം, പൂവത്തിന് ചോല തുടങ്ങിയ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന കേളകം വില്ലേജോഫീസിന്റെ സമീപിത്തെ പമ്പ് ഹൗസിന്റെ ജലസ്രോതസ്സിന് സഹായകരമാകുന്ന ഭാഗത്താണ് തടയണ നിര്‍മ്മിച്ചിരിക്കുന്നത്. നിത്യേന 18 മണിക്കുറിലധികം കുടിവെളളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നാണ്. ഗ്രാമിക ഭാരവാഹികളായ ജോര്‍ജുകുട്ടി വാളു വെട്ടിക്കല്‍, ബിന്റോ കറുകയില്‍, സുനില്‍കുമാര്‍, ഇ.ജി.റോയി, എം.ടി.ബെന്നി, മനോജ് കുമാര്‍. തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: