തളിപ്പറമ്പ് : പരിയാരം കോരന്‍പീടികയില്‍ ദേശീയപാതയ്ക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ പാടാച്ചേരി ദാമോദരന്‍ (65) ആണ് മരിച്ചത്. ഭാര്യയെ കോഴിക്കോട് വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം.
ദാമോദരന്റെ മകള്‍ ലക്ഷ്മി (32), ഇവരുടെ മകള്‍ ജാന്‍വി (9), കാര്‍ ഡ്രൈവര്‍ രതീഷ് (40) എന്നിവരെ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ പരിയാരത്തിനു സമീപം കോരന്‍പീടിക ബസ് സ്റ്റോപ്പിനടുത്തെ മാവില്‍ ഇടിച്ചായിരുന്നു അപകടം. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: