തളിപ്പറമ്പ്: തളിപ്പറമ്പ് പന്നിയൂരില്‍ ബൈക്കിടിച്ച് കാല്നടയാത്രക്കാരന് മരണപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ പന്നിയൂര്‍ കാലിക്കടവിലായിരുന്നു അപകടം. ചായക്കടയിലേക്ക് പോയ ചേര കുഞ്ഞപ്പ- ഒതേനി ദമ്പതികളുടെ മകന് കുമാരന് (65) ആണ് അപകടത്തില്‍പ്പെട്ടത് .സാരമായി പരുക്കേറ്റ കുമാരനെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും എട്ടുമണിയോടെ മരണപ്പെടുകയായിരുന്നു. അവിവാഹിതനാണ് . സഹോദരങ്ങള്‍: നാരായണന്, പരേതരായ കണ്ണന്, കുഞ്ഞപ്പ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: