മയ്യഴി: മാഹി സ്വദേശിയായ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. മാഹി, ചൂടിക്കോട്ട സൗപര്‍ണികയില്‍ അന്ഷെജ് സുരേഷ്(18) ആണ് മരിച്ചത്. പുതുച്ചേരി-ചെന്നൈ ദേശീയപാതയില്‍ ചെങ്കല്‍പ്പേട്ടില്‍ ഇന്നലെ രാവിലെയാണ് അപകടം. പുതുച്ചേരി ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടം. മാഹി ഗവ മിഡില്‍ സ്കൂള്‍ അധ്യാപകന് സുരേഷ് കുമാര്‍-അനിത ദമ്പതികളുടെം മകനാണ്. സഹോദരന്: അര്ഷിന്(ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി). സംസ്കാരം ഇന്ന് പുതുച്ചേരിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: