കുണ്ടറ: നെടുമ്പന പഴങ്ങാലം വേലന്‍പറമ്പില്‍ വീട്ടില്‍ അര്‍ദ്ധരാത്രി പട്ടികജാതിക്കാരുടെ വീടുകയറി ആക്രമണം നടത്തി നാലുവയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെപ്പോലും അതിക്രൂരമായി മര്‍ദ്ദിക്കുകയും പട്ടികജാതി സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത സിപിഎം അക്രമത്തില്‍ ഭാരതീയ വേലന്‍ സൊസൈറ്റി കൊല്ലം ജീല്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഭാരവാഹികളായ എസ്.അശോകന്, ജില്ലാ സെക്രട്ടറി ശിവന്, ജില്ലാ സെക്രട്ടറി രാജന്.എസ്. എന്നിവര്‍ ഭവനസന്ദര്‍ശനം നടത്തി. കുറ്റക്കാരായവര്‍ക്കെതിരെ പട്ടികജാതി, സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുണ്ടറ പോലീസ് കേസെടുക്കണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ തുടര്‍ന്ന് പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: