കുണ്ടറ: ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുമ്പുഴ ഒമ്പതാം വാര്‍ഡില്‍ കൊച്ചാലുംമൂട് ഭാഗത്ത് ആഡിറ്റോറിയം മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. പെരുമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കുര്യന്‍സ് ആഡിറ്റോറിയക്കാരാണ് വയലരികില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കുഴിയെടുത്ത് അതില്‍ വര്‍ഷങ്ങളായി നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം പരിസരങ്ങളിലെ കിണറുകളിലെ കുടിവെള്ളം മലിനമായിരിക്കുകയാണ്. ഇവിടെ നിക്ഷേപിക്കുന്ന ആഹാരസാധനങ്ങള്‍ ഭക്ഷിക്കാന്‍ എത്തുന്ന തെരുവുനായ്ക്കള്‍ സ്കൂള്‍ കുട്ടികളുള്‍പ്പെടെയുള്ള വഴിയാത്രക്കാര്‍ക്ക് ഭീതി വിതയ്ക്കുകയാണ്. നാട്ടുകാര്‍ ഇതിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: