ചെന്നൈ: ജയലളിതയുടെ ആരോഗ്യനില വഷളായ വാര്‍ത്തയറിഞ്ഞ എഐഎഡിഎംകെ പ്രവര്ത്തകന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗൂഡല്ലൂര്‍ ജില്ലയിലെ ഗാന്ധിനഗര്‍ സ്വദേശിയായ എഐഎഡിഎംകെ പ്രവര്‍ത്തകനായ നീലകണ്ഠനാണ് മരിച്ചത്.
ടിവിയില്‍ ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കെ ഇയാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആരോഗ്യസ്ഥിതി മോശമായതില്‍ മനംനൊന്ത് മറ്റൊരു എഡിഎംകെ പ്രവര്ത്തകന് ജീവനൊടുക്കാന്‍ ശ്രമിച്ചു.
ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തിനു മുന്നിലാണ് പ്രവര്ത്തകന് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് നിരവധി പേര് മുന്‍പും മരിക്കുകയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: