കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിപിഎം പാര്‍ട്ടി ചുമതലയുള്ളവരും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക് വന്നുകൊണ്ടണ്ടിരിക്കുന്നതില് വിളറിപിടിച്ച പാര്‍ട്ടി നേതൃത്വം പോലീസിനെ ഉപയോഗിച്ച് അക്രമത്തിന് കുടപിടിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആരോപിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ബിജെപി പൊതുയോഗം നടത്തുന്നതിലേക്ക് എല്ലാ നിയമങ്ങളും പാലിച്ച് ഉച്ചഭാഷിണി അനുവാദത്തിനായി അപേക്ഷ നല്കി. ആ സമയത്ത് മറ്റ് അപേക്ഷകള്‍ ഇല്ലാതിരിക്കെ സ്ഥലത്ത് സിപിഎം, ബിജെപി സംഘര്‍ഷം ഉണ്ടാകുമെന്ന്കാട്ടി അനുവാദം നല്‍കിയില്ല. എന്നാല്‍ അതേ സമയത്ത് ഡിവൈഎഫ്ഐ പ്രകടനവും പൊതുസമ്മേളനവും നൂറുക്കണക്കിന് പോലീസ് അകമ്പടിയോടെ അവിടെ നടത്തുകയുണ്ടായി. പോലീസിനെ ഉപയോഗിച്ച് സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഡിവൈഎഫ്ഐ എന്നാണ് അപേക്ഷ നല്‍കിയതെന്നും എന്നാണ് പോലീസ് അനുവാദം നല്‍കിയതെന്നും കോട്ടയം എസ്പി വ്യക്തമാക്കണം. കോട്ടയത്തെ കണ്ണൂരാക്കാന്‍ സിപിഎം-പോലീസ് കൂട്ടുകെട്ട് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: