മയ്യില്‍: കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പഞ്ചായത്ത് രാജ് വകുപ്പ് ദേശീയ തലത്തില്‍ നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ അനില്‍ ഒഡേസ ദേശീയ പുരസ്കാരത്തിന് അര്‍ഹനായി. രണ്ടരലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം . ‘സ്വച്ഛ് പ്ലാസ്റ്റിക്’ എന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഇദ്ദേഹത്തിന്റ്റെ ഡോക്യുമെന്റ്റിക് ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. നിര്‍മ്മല്‍ പുരസ്കാരം നേടിയ കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റ്റെ പഌസ്റ്റിക് വിമുക്ത പ്രവര്ത്തനങളേയും മണ്ണ് സംരക്ഷണ പ്രവര്ത്തനങളേയുമാണ് അനില്‍ ഒഡേസ ചിത്രത്തിലൂടെ പകര്ന്നുനല്കിയത്. ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങില്‍ കേന്ദ്ര പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി നരേന്ദ്രസിംഗ്തോമര്, മാനവവിഭവശേഷി വകുപ്പ് മന്ത്രി പരിഷോത്തംറുമാല എന്നിവരില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പഴശ്ശി സ്വദേശിയാണ് അനില്‍ ഒഡേസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: