ചങ്ങനാശേരി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ നവംബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി ഡിപ്പോയില്‍ കെഎസ്റ്റി എംപ്ലോയീസ് സംഘി ന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. കേരളത്തിലെ പൊതുഗതാഗതരംഗത്തിന് പുല്ലുവിലപോലും നല്‍കാത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും അംഗീകൃത യൂണിയനുകളുടെയും കഴിവുകേടാണെന്ന്ധര്ണ്ണ ഉദ്ഘാടനം ചെയ്ത് ബിഎം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് പോള്‍ പറഞ്ഞു. കെഎസ്റ്റിഇഎസ്(ബി.എം.എസ്) ഭാരവാഹികളായ റ്റി.എന്‍.സുകുമാരന്‍, വിവേക്.എന്‍, സനല്‍.എസ്, എം.കെ. രാജേഷ്, സി.കെ.ശശിധരന് നായര്‍, വി.സി. ജോര്‍ജ്ജ്, ജി.ജയപ്രകാശ്, എന്‍.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: