കോട്ടയം: മാലിന്യ സംസ്ക്കരണം സംവിധാനം ഇല്ലാത്ത ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ഓള് കേരള കേറ്ററിങ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഓഡിറ്റോറിയങ്ങളില്‍ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളില്ലാത്തതിനാല്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാന്‍ കേറ്ററിങുകാര് നിര്‍ബന്ധിതരാകുന്നു.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുപോകേണ്ട വാഹനത്തില്‍ മാലിന്യങ്ങള്‍ കയറ്റുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എകെസിഎ ജില്ലാ കമ്മറ്റിയുടെ ഏകദിന പഠനക്യാമ്പ് നാളെ കോടിമത റോട്ടറിഹാളില് നടത്തും. രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സജി ജേക്കബ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: