ഇരിട്ടി: ഇരിട്ടി നളന്ദ കലാസാഹിത്യവേദിയുടെ കലാവിഭാഗമായ നളന്ദ കലാ ഫിലിംസിന്റെ ബാനറില്‍ വിപിന്‍ നിര്‍മ്മിക്കുന്ന കുട്ടികളുടെ സിനിമയായ പ്ലീസ് ലിസണിന്റെ പൂജാ കര്‍മ്മം കീഴൂര്‍ പത്മിനി ഓഡിറ്റോറിയത്തില്‍ നടന്നു. സിനിമാ സംവിധായകന് ടി.ദീപേഷ് ദീപം കൊളുത്തി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നളന്ദ പ്രസിഡന്റ് ഹനീഫ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. തിരക്കഥാകൃത്തും കവിയും നാടകനടനുമായ ജോയ് തോമസ്, സിനിമാ സംവിധായകന് സുധി അന്ന, ബേബി ഗാന്ധാര, കെ.കുഞ്ഞൂഞ്ഞ്, മുഹമ്മദ് ഇരിട്ടി, രജനി ഗണേഷ്, രാജി അരവിന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീനിവാസന് എടക്കാനം സ്വാഗതവും ജയേഷ് പായം നന്ദിയും പറഞ്ഞു.
സിനിമയുടെ രചനയും സംവിധാനവും നളന്ദ എക്സിക്യുട്ടീവ് അംഗമായ രാമദാസ് ഇരിട്ടിയും ചീഫ് അസോസിയേറ്റ് ആയി ജോയ് തോമസും കലാ സംവിധാനം ബാലകൃഷ്ണന് കൈതപ്രവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷ്ന്‍ കണ്ട്രോളര് ദിലീപും ക്യാമറ രാജേഷ് 4 ഫ്രെയിംസും നിര്‍വഹിക്കുമ്പോള്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് പായവും സംഗീതം നിര്‍വഹിച്ചത് മധു ഗോവിന്ദുമാണ്. തുടര്‍ന്ന് നളന്ദയിലെ കവികളും കലാകാരന്മാരും അണിനിരന്ന സര്‍ഗ്ഗസംഗമവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: