ചിറ്റാരിപറമ്പ്: സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ബിജെപി പ്രവര്ത്തകന് എടയാറിലെ ചന്ദ്രാംഗദന്റെ 16-ാം ബലിദാന ദിനമായ ഇന്നലെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചന്ദ്രാംഗദന്റെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടത്തി. സാംഘിക്കില്‍ ആര്‍എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് സഹകാര്യവാഹ് പ്രബിന്, ഖണ്ഡ് ബൗദ്ധിക് പ്രമുഖ് സി.എം.സജേഷ്, ജില്ലാ കാര്യകാരി സദസ്യന്‍ എ.പി.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. മണ്ഡല് കാര്യവാഹ് സി.എം.ശൈലേഷ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രജീഷ് പുതുശ്ശേരി, അനിരുദ്ധന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: