മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറ് ജനറേറ്ററുകളും പ്രവര്‍ത്തന സജ്ജമായതായി അധികൃതര്‍ അറിയിച്ചു. സ്ഫെറിക്കല്‍ വാല്വിനോടനുബന്ധിച്ചുള്ള അപ്സ്ട്രീം സീലില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നവംബര്‍ 26 ന് ഒന്നാം ഘട്ടത്തിലെ മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ 390 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് സംസ്ഥാനത്ത് ഉണ്ടായത്. 15നകം പണി പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ജീവനക്കാരുടെ കഠിനശ്രമം കൊണ്ട് ജോലി നേരത്തെ പൂര്‍ത്തിയാക്കാനായി.
ചീഫ് എന്‍ജിനീയര്‍ ബ്രിജ് ലാല്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സിജി ജോസ്, വാട്ടര്‍ കണ്ടക്ടര്‍ സിസ്റ്റം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റ്റി.അനില്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹരിദാസ്, വിജയന്, പ്രദീപ് എസ്.വി, ടര്‍ബയിന്‍ മെയിന്റന്‍സ് എ.ഇ ജെയിംസ് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: