വര്‍ക്കല: ഒളിംബിക്സില് കരാട്ടെയെ ഇനമായി ഉള്‍പ്പെടുത്തിയതിന്റെ പ്രചാരണാര്‍ത്ഥം ഗോജൂറിയൂ സ്പോര്‍ട്ട്സ് കരാട്ടയുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ നടന്ന രാജ്യാന്തര കരാട്ടെ ടൂര്‍ണമെന്റെ് സമാപിച്ചു. ശിവഗിരി എസ്എന്‍ കോളേജില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഡോ. എ. സമ്പത്ത് എംപി നിര്‍വ്വഹിച്ചു. എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം അജി. എസ്ആര്‍എമ്മിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍. കെ. സൂസി, ആറ്റിങ്ങല്‍ എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ഗോകുല്‍ ദാസ്, മുഖ്യ സംഘാടകന്‍ സെന്‍സായ് വിജയന്, ജില്ലാ കരാട്ടെ അസോസിയേഷന് പ്രസിഡന്റ് വി.വി. വിനോദ്കുമാര്‍, ഷിബി സുദേവന്, മധു വിശ്വനാഥ്, വിജയകുമാര്‍, ജയകുമാര്‍, പി.കെ. ജയകൃഷ്ണന്, അന്‍സാര്‍ വര്‍ണ്ണന, സജീവ് നായര്‍, തോന്നക്കല്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മൂന്നു വേദികളിലായി 120 ഇനങ്ങളില്‍ നേപ്പാള്‍, ശ്രീലങ്ക, ടീമുകള്‍ ഉള്‍പ്പെടെ 400 ലധികം താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: